ടി പി വധക്കേസ് അന്വേഷണം അവസാനിക്കുന്നു.

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതായി സൂചന. ഇനി കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നും ആഗസ്റ്റ് മാസം തുടക്കത്തില്‍ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് സൂചന.

അറസ്റ്റ് രേഖപ്പെടുത്തിയതില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മോഹന്‍ മാസ്റ്റര്‍ക്കുശേഷം ഇനി ആരെയും പ്രതിചേര്‍ക്കാന്‍ ഇടയില്ലെന്നാണ് സൂചന.

വിന്‍സെന്റ് എം പോള്‍ ഇന്ന് വിദേശത്തുനിന്ന് നാട്ടിലെത്തും. അതിന് ശേഷം അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം അവലോകനം നടത്തി കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

Share news
error: Content is protected !!
Scroll to Top