വള്ളിക്കുന്നില്‍ രണ്ടുപേര്‍ക്കുകൂടി കോളറ

വള്ളിക്കുന്ന : വള്ളിക്കുന്നില്‍ രണ്ടുപേര്‍ക്കുകൂടി കോളറ സ്ഥിതീകരിച്ചു. കടലുണ്ടി നഗരം സ്വദേശികളായ കളത്തിങ്ങല്‍ അബ്ദുള്‍ അസീസ്(56), കുട്ടിച്ചന്റെ പുരക്കല്‍ സൗദാബി എന്നിവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദാബിയുടെ മാതാവ് ഫാത്തിമയ്ക്കും നേരത്തെ കോളറ പിടിപെട്ടിരുന്നു.

കോളറ പിടിപെട്ട വീടുകളിലും, കടലുണ്ടി നഗരത്തിന്റെ വിവധ ഭാഗങ്ങളിലും രിരൂര്‍ ആര്‍ഡിഒ കെ. ഗോപാലന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കോളറ പിടിപെട്ട 1, 21, 22 വാര്‍ഡുകളില്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് കോളറക്കെതിരെ ബോധവല്‍ക്കരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി.

 

 

Share news
error: Content is protected !!
Scroll to Top