വനിത എസഐയെ പീഡിപ്പിച്ച ജഡ്ജി അറസ്റ്റില്‍

ഗൂഡലൂര്‍ : വിവാഹ വാഗ്ദാനം നല്‍കി വനിത എസഐയെ പീഡിപ്പിച്ച ജഡ്ജിയെ അറസ്റ്റ് ചെയ്തു. നീലഗിരി കൂനൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി തങ്കരാജിനെയാണ് അറസ്റ്റ് ചെയ്തത്.കോയമ്പത്തുരില്‍ ജോലി ചെയ്യുന്ന വനിത എസ്‌ഐയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി കഴിഞ്ഞ മൂന്ന് വര്‍ശമായി തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
ജഡ്ജിയെ കോടതി രണ്ടാഭ്ചക്ക് റിമാന്റ് ചെയ്തു. ഇന്ത്യന്‍ നീതിന്യായ ചരത്രത്തില്‍ അപൂര്‍വ്വമായെ ഇത്തരം ലൈംഗിക പീഡനകേസുകളില്‍ ജഡ്ജിമാര്‍ അകത്താവുന്ന അവസ്ഥയുണ്ടായിട്ടൊള്ളു.

Share news
error: Content is protected !!
Scroll to Top