ലോക സമ്പന്നരുടെ പട്ടികയില്‍ നാലു മലയാളികളും

ന്യൂയോര്‍ക്ക്:  ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോക സമ്പന്നരുടെ പട്ടികയില്‍ നാലു മലയാളികളും. ഇവരില്‍ എംഎ യുസഫലിയാണ് മുന്നില്‍. ആഗോള റാങ്കിങ്ങില്‍ 974ാം സ്ഥാനത്ത് നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ആസ്തി 150കോടി ഡോളര്‍(8100 കോടി രുപ) ആണ്..ഇന്‍ഫോസിസിന്റെ ചെയര്‍മാനായിരുന്ന ക്രിസ് ഗോപാരകൃഷ്ണന്‍ 135 കോടി രൂപയുടെ സമ്പാദ്യവുമായി രണ്ടാമത്തെ മലയാളിയായി..ആഗോളറാങ്കിങ്ങില്‍ ഇദ്ദേഹം 1388ാം സ്ഥാനത്താണ്.

100 കോടി ഡോളര്‍ വീതം സമ്പാദ്യമുള്ള ജോയ് ആലുക്കാസും കല്യാണ്‍ ഗ്രൂപ്പ് കല്യാണരാമനും 1342ാം റാങ്ക് പങ്കിട്ടു.

ഇന്ത്യയില്‍ നിന്നുള്ള 55 കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനി തന്നെയാണ് ഒന്നാമത്. ലോകസമ്പന്നരുടെ പട്ടികയില്‍ 22ാമതാണ് മുകേഷ്.

മെക്‌സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം ആണ് ലോകത്തെ ഏറ്റവും ആസ്തിയുള്ളയാള്‍. 73 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇത് എകദേശം നാലു ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ്.

മൈക്രോസോഫ്റ്റ് അധിപന്‍ ബില്‍ഗേറ്റ്‌സാണ് ഈ പട്ടികയില്‍ രണ്ടാമന്‍.

Share news
error: Content is protected !!
Scroll to Top