ലീഗിന്റെ ആവശ്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യം : വെള്ളാപ്പള്ളി

ആലപ്പുഴ : കള്ളുവ്യവസായം നിര്‍ത്തലാക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിനുപിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് എസ്എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ആവശ്യം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്നും കാരണം അഞ്ചാംമന്ത്രി കാര്യം വിവാദമായിട്ടും അത് അനുവദിച്ച സര്‍ക്കാറാണിതെന്നും അദേഹം ആരോപിച്ചു.

കേരളത്തിലെ ഏററവും വലിയ കള്ളുകച്ചവടക്കാര്‍ സര്‍ക്കാരാണെന്നും കളളു നിര്‍ത്തലാക്കുകയല്ല മറിച്ച് ബോധവല്‍ക്കരണമാണ് വേണ്ടതെന്നും സൗദി അറേബ്യയില്‍ പോലും കള്ള്കച്ചവടം നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top