ലാവ്‌ലിന്‍ പിണറായിയുടെ ഹര്‍ജി തള്ളി

തിരു: എസ്എന്‍സി ലാവിലിന്‍ കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളി.

കുറ്റപത്രം വിഭജിക്കുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഈ നടപടി.

ഈ കേസ് തന്റെ വ്യക്തി ജീവതത്തേയും രാഷ്ട്രീയ ജീവതത്തേയും ബാധിക്കുന്നുണ്ടെന്നും ലാവ്‌ലിന്‍ കമ്പനിയുടെ പ്രതിനിധികളായ കേസില്‍ ഉള്‍പ്പെട്ടിട്ടും ഹാജരാകാത്തവരെ കുറ്റപത്രം വിഭജിച്ച് തങ്ങളെ വേഗത്തില്‍ വിചാരണ ചെയ്യണമെന്നാണ് പിണറായി ആവശ്യപ്പെട്ടിരുന്നത്.

നിരവധി തവണ കോടതി സമന്‍ ചെയ്തിട്ടും ഇതുവരെ വിദേശത്തുള്ള കമ്പിനി പ്രതിനിധികള്‍ ഹാജരാകാത്തതിനാലാണ് കേസ് വിചാരണ തുടങ്ങാതെ അനന്തമായി നീളുന്നത്.

കേസ് 2013 ഏപ്രില്‍ 24 ന് വീണ്ടും പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top