ലണ്ടനിലെ മുസ്ലീം കമ്മ്യൂണിറ്റി സെന്ററിന് തീയിട്ടു.

സൈനികന്റെ വധത്തിന് പ്രതികാരമെന്ന് സംശയം

ലണ്ടന്‍: രണ്ടാഴ്ച മുമ്പ് ലണ്ടന്‍ നഗരത്തില്‍ വെച്ച് മതഭ്രാന്തന്‍മാര്‍ സൈനികനെ തലയറുത്ത് കൊലപെടുത്തിയതിന് പ്രതികാരമാണെന്ന് സംശയിക്കുന്ന തരത്തില്‍ ലണ്ടനിലെ മുസ്ലീം കമ്മ്യൂണിറ്റി സെന്ററിന് അജ്ഞാതര്‍ തീയിട്ടു.

നോര്‍ത്ത് ലണ്ടനില്‍ മുസ്ബല്‍ ഹില്ലിലെ അല്‍ റഹ്മാ ഇസ്ലാമിക് സെന്ററിനാണ് തീയ്യിട്ടത്.

യാഥാസ്ഥിതിക വെള്ളക്കാരുടെ സംഘടനയായ ഇംഗ്ലീഷ് ഡിവന്‍സ് ലീഗാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. പോലീസ് അനേ്വഷണം ശക്തമാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top