ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് ഫെയ്‌സ്ബുക്കില്‍

ഫെയ്‌സ്ബുക്കില്‍ബാങ്ക് വിവരങ്ങളും അക്കൗണ്ടിലുള്ള പണവും മോഷ്ടിക്കാന്‍ കഴിവുള്ള ട്രോജന്‍ വൈറസുകളുണ്ടെന്ന് വിദഗ്ദ്ധ മുന്നറിയിപ്പ്. സൂയസ് ട്രോജന്‍ എന്ന വൈറസാണ് ഫെയ്‌സ്ബുക്കിലൂടെ വരുന്നത്. ഈ വൈറസുകള്‍ സുഹൃത്തുകളുടെ പേരിലോ ചില പ്രശസ്ത ബ്രാന്‍ഡുകളുടെ പേരിലോ പ്രൊഫൈല്‍ പേജിലാണ് വരുന്നത്. ഇത്തരത്തില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യന്നതോടെ ഫെയ്‌സ്ബുക്കില്‍ ലോഗിങ്ങ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലോ ഫോണിലോ ഈ വൈറസ് കടന്നു കൂടുന്നു.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ ഫ്രണ്ട് മ്രൈകോയാണ് ഫെയ്‌സ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന സൂയസ് വൈറസിനെ കണ്ടെത്തിയത്. ഈ വൈറസിന് സിസ്റ്റത്തിലുള്ള എല്ലാ പേഴ്‌സണല്‍ ഫയലുകളും സ്‌കാന്‍ ചെയ്യാനും ബാങ്കിങ്ങ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോര്‍ത്താനും സാധിക്കുന്നു. കൂടാതെ ലോഗിങ്ങ് വിവരങ്ങള്‍ എല്ലാം ഈ വൈറസ് മോഷ്ടിച്ചെടുക്കുന്നു.

ഇത്തരം വൈറസുകള്‍ ഒഴിവാക്കാനുള്ള ഏകമാര്‍ഗം അപരിചിതമായ ലിങ്കുകളില്‍ ക്ലിക് ചെയ്യാതിരിക്കുക മാത്രമാണ് ഇനി ഇത്തരം സൈറ്റുകളെകുറിച്ച് പൂര്‍ണ്ണമായി അറിയണമെങ്കില്‍ യുആര്‍എല്‍ കോപ്പി ചെയ്ത് എക്‌സറേ പോലുള്ള സൈറ്റുകളില്‍ പരിശോധിക്കാവുന്നതാണ്. സുരക്ഷിതമല്ലെന്ന് ഫലം ലഭിക്കുകയാണെങ്കില്‍ അതില്‍ ക്ലിക് ചെയ്യാതിരിക്കാന്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം ഇത്തരം വൈറസുകളെ ചെറുക്കാനായി ഫെയ്‌സ്ബുക്ക് നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top