റെഡ്‌വേവ്‌സിന്റെ ഓണക്കിറ്റ് വിതരണം നടത്തി.

പരപ്പനങ്ങാടി : റെഡ്‌വേവ്‌സ് ചിറമംഗലം ഓണക്കിറ്റ് വിതരണം നടത്തി. പുത്തന്‍പീടികയില്‍ നടന്ന ചടങ്ങില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ക്കുള്ള കിറ്റ് നല്‍കി എടശ്ശേരി അബൂബക്കര്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.

കെ. പി സുകുമാരന്‍ അധ്യക്ഷനായ ചടങ്ങില്‍ കെകെ ജയചന്ദ്രന്‍ സ്വാഗതവും കെ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. സിദ്ദീഖ് മാളിയേക്കല്‍, ടി. കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ 150 കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം നടന്നു.

 

Share news
error: Content is protected !!
Scroll to Top