യൂസഫലിയെ പിന്‍തുണച്ച്; വി എസ്

തിരു: കൊച്ചിയിലെ ലുലു മാളിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ക്ക് വിധേയമായാണെന്ന് വി എസ് അച്യുതാനന്ദന്‍ . അക്കാര്യം അന്നത്തെ തദ്ദേശ സ്വയ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുമായി സംസാരിച്ചിരുന്നു.

കൊച്ചിന്‍ തുറമുഖം സംഘടിപ്പിച്ച ടെണ്ടറില്‍ പങ്കെടുത്തത് യൂസഫലിയുടെ എം കെ ഗ്രൂപ്പ് മാത്രമായിരുന്നു. ടെണ്ടറില്‍ പങ്കെടത്ത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ഥലം യൂസഫലി വാങ്ങിയതെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എം എം യൂസഫലിയേയും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ അനുവദിക്കില്ലെന്നും എല്ലാ നടപടികളും പാലിച്ച യൂസഫലിയെ അപമാനിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top