HIGHLIGHTS : ഗാസിയാബാദ്: ഉത്തർപ്രദേശിൽ വസ്ത്രനിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായ...
ഗാസിയാബാദ്: ഉത്തർപ്രദേശിൽ വസ്ത്രനിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഫാക്ടറിയിൽ ധാരാളം ജോലിക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
ഷാഹിദാബാദിലെ ഡെനിം ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അപകടകാരണം അറിവായിട്ടില്ല.