യു എസ്സില്‍ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീണു; രണ്ട് മരണം.

ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയില്‍ ചെറു വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. അപകടത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മരിച്ചവരെല്ലാം വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് അമേരിക്കയില്‍ ചെറു വിമാനങ്ങള്‍ തകര്‍ന്ന് വീണത്. ഫ്‌ളോറിഡ വിമാനതാവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ കഴിഞ്ഞ ദിവസം ചെറു വിമാനം തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top