യശ്വന്തപൂര്‍ മംഗലാപുരം പ്രതിവാര എക്‌സ്പ്രസ്സ് ഇന്നു മുതല്‍ ഓടി തുടങ്ങും

പാലക്കാട്: ബാംഗ്ലൂര്‍-മംഗലാപുരം-യശ്വന്ത്പൂര്‍ പ്രതിവാര എക്‌സ്പ്രസ് തീവണ്ടിയുടെ കന്നിയോട്ടം ഇന്നു തുടങ്ങും. എല്ലാ ഞായറാഴ്ചകളിലും യശ്വന്ത്പൂരില്‍ നിന്നും പുറപ്പെടുന്ന തീവണ്ടിയുടെ സ്ഥിരം സര്‍വീസ് ആഗസ്റ്റ് 11 ന് രാത്രി 11.55 നാണ് തുടങ്ങുക.

06565/06566 ബാംഗ്ലൂര്‍-മംഗലാപുരം-യശ്വന്ത്പൂര്‍ വണ്ടി ആഗസ്ത് 4 ന് ബാംഗ്ലൂരില്‍ നിന്ന് ആദ്യയാത്ര പുറപ്പെടും. ഈ വണ്ടി മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പ്രത്യേക പാസഞ്ചര്‍ വണ്ടിയായി 5 ന് തരികെ യാത്ര ചെയ്യും ഞായറാഴ്ച പകല്‍ 11ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി തിങ്കളാഴാച പുലര്‍ച്ചെ 11 ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി തിങ്കളാഴ് പുലര്‍ച്ചെ 3.30 ന് മംഗലാപുരം സെന്‍ട്രലിലെത്തും. 06566-ാം നമ്പര്‍ വണ്ടി മംഗലാപുരം സെന്‍ട്രലില്‍ നിന്ന് 5 ന് രാത്രി 8 ന് പുറപ്പെടും. 6 ന് ഉച്ചയ്ക്ക് 1.30 ന് യശ്വന്ത്പുരിലെത്തും. രണ്ട് എസി ത്രീടയര്‍, 3 സ്ലീപ്പര്‍ ക്ലാസ്, 10 ജനറല്‍ സെക്കന്‍ഡ്ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക്വാന്‍ കോച്ചുകള്‍ എന്നിവയുണ്ടായിരിക്കും.

ഈ വണ്ടിയുടെ സ്ഥിരം സര്‍വീസ് ആഗസ്റ്റ് 11 ന് രാത്രി 11.55 ന് യശ്വന്തപുരയില്‍ നിന്നും ആരംഭിക്കും. ബാനസവാടി, കൃഷ്ണരാജപുരം, ബംഗാരപോട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി,കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ആഗസ്റ്റ് 6 ന് കാച്ചിഗുഡില്‍ നിന്ന് ഓടിത്തുടങ്ങും. ഒരുമാസത്തേക്ക് താത്കാലിമായിട്ടാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top