യതീംഖാന പീഡനം; സെക്രട്ടറിയും വനിതാ വാര്‍ഡനും റിമാന്‍ഡില്‍.

കണ്ണൂര്‍ : യതീംഖാനയിലെ അന്തേവാസികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യത്തീംഖാന സെക്രട്ടറിയെയും വനിതാ വാര്‍ഡനെയും അറസ്റ്റുചെയ്തു. പെരളശ്ശേരി യതീംഖാന ജനറല്‍ സെക്രട്ടറി തളിപ്പറമ്പ് പൂമംഗലം സ്വദേശി നാരങ്ങോളി എ പി അഹമ്മദ്(41), വനിതാ വാര്‍ഡന്‍ കാലര്‍കോഡ് പടന്ന സ്വദേശി കുഞ്ഞാമിന(41) എന്നിവരെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി ചീഫ് ജ്യുഡീഷ്യന്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

പീഡനത്തിനിരയായ ഏഴു പെണ്‍കുട്ടികളില്‍ നിന്നും കോടതി മൊഴിയെടുത്ത ശേഷം ഇവരെ കോഴിക്കോട് വെള്ളിമാട്കുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ഇതിനുപുറമെ യതീംഖാനയിലെ മറ്റ് എട്ട് പെണ്‍കുട്ടികളെ പഴയങ്ങാടി വാദി ഹുദ ഓര്‍ഫനേജിലേക്കും മാറ്റി.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ഫോണിലൂടെ ചക്കരക്കല്ല്,കണ്ണൂര്‍ പോലീസ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം സിറ്റി സി ഐ രത്‌നകുമാറും, ചക്കരകല്ല് എസ്‌ഐ രാജീവ് കുമാറും ചേര്‍ന്ന് തിങ്കളാഴ്ച പ്രതികളെ അറസ്റ്റ്‌ചെയ്തത്.

Share news
error: Content is protected !!
Scroll to Top