മോഷ്ടാവ് പിടിയിൽ

കോഴിക്കോട് : കുന്നമംഗലം ലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിലെ പ്രതി കുന്നമംഗലം പിലാശ്ശേരി സ്വദേശി കയ്യുത്തി ആലുങ്ങൽ വീട്ടിൽ അജയ് എന്ന ബണ്ടി ചോറി (23) നെ കുന്നമംഗലം പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.

കുന്ദമംഗലം സ്വദേശിയായ മുഹമ്മദ് ഷാഫിയുടെ ഹീറോ ഹോണ്ട മോട്ടോർ സൈക്കിളാണ് വീട്ടുമുറ്റത്തുനിന്നും മോഷ്ടിച്ചത്. മോഷണ മുതലായ വാഹനവും പൊലീസ് കണ്ടെടുത്തു. വിവിധ പൊലീസ് സ്റ്റേഷ്നുകളിൽ കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ചതിനും പൊതുജന ശല്യത്തിനും, നിരവധി മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്.

കൊടുവള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ജാമ്യത്തിലിരിക്കെയാണ് മോഷണം. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബാലു കെ അജിത്ത്, വേണുഗോപാൽ എസ്സിപിഒ വിജേഷ് സിപിഒ അരവിന്ദൻ, ഹോം ഗാർഡ് രാജേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ അനീഷ് മൂസ്സൻ വീട്, ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചുലൂർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top