മൈഥിലി കുറ്റം സമ്മതിച്ചു

തിരു: പുകയില ഉല്‍പ്പന പരസ്യ നിരോധന നിയമം ലംഘിച്ച കേസില്‍ നടി മൈഥിലി കുറ്റം സമ്മതിച്ചു. മാറ്റിനി എന്ന സിനിമയില്‍ മൈഥിലി അഭിനയിച്ച പുകവലിക്കുന്ന രംഗങ്ങള്‍ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെയായിരുന്നു കേസ്. ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് ഉപാസനെയും, നിര്‍മ്മാതാവ് പ്രശാന്ത് നാരായണനും കുറ്റം സമ്മതിച്ചു.

കേസ് പരിഗണിച്ച തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇവരെ നല്ല നടപ്പിന് ശിക്ഷിച്ചു.

തിരുവന്തപുരം ജില്ലാ ആരോഗ്യ വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് പികെ രാജു സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് സ്‌കൂളിന് സമീപം പതിച്ചിരുന്ന മൈഥിലി പുകവലിക്കുന്ന പോസ്റ്ററുകള്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top