മൂസാഫര്‍പൂരില്‍ സംഘര്‍ഷം; മൂന്ന്‌ പേരെ ജീവനോടെ ചുട്ടുകൊന്നു

15-fireമുസാഫര്‍പഹൂര്‍:ബീഹാറില്‍ മുസാഫര്‍പൂരില്‍ ന്യൂനപക്ഷ വിഭാഗഗത്തിന്‌ നേരെയുണ്ടായ ആക്രമണത്തില്‍ 15 പേര്‍ അറസ്റ്റില്‍. മുസാഫര്‍പൂരില്‍ ഇന്നലെ ഉച്ചയ്‌ക്കാണ്‌ ആക്രമണം നടന്നത്‌. ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു സംഘം പേരെത്തി ആക്രമണം നടത്തുകയായിരുന്നു. മൂന്ന്‌ പേരെ ജീവനോടെ ചുട്ടെരിച്ച സംഘം 25 ഓളം വീടുകള്‍ അഗ്നിക്കിരയാക്കി. പൊള്ളലേറ്റ രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌.

മുസാഫര്‍പൂര്‍ ജില്ലയിലെ ബില്‍വാര ഗ്രാമത്തിലാണ്‌ സംഭവം. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സമീപ ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്ന ബില്‍വാര ഗ്രാമത്തിലെ പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവാവിന്റെ മൃതദേഹം സമീപ പ്രദേശത്തു നിന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നുണ്ടായ പ്രതികരണമാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌. യുവാവിന്റെ ഗ്രാമത്തിലുള്ളവരാണ്‌ ആക്രണം നടത്തിയതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അതെസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന്‌ പോലീസ്‌ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ അഞ്ച്‌ ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്‌. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തതായും പോലീസ്‌ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top