മുസ്ലീം ലീഗിന്റെ പൈതൃകമല്ല കോണ്‍ഗ്രസ്സിന്റേത്; ആര്യാടന്‍

തിരു: മുസ്ലീം ലീഗിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും രണ്ട് പൈതൃകമാണെന്നും രണ്ടു പാര്‍ട്ടികള്‍ക്കു വ്യത്യാസം ഉണ്ടെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലീഗും കോണ്‍ഗ്രസ്സുമായുള്ള ബന്ധം പ്രകടന പത്രികയുടെ അടിസ്ഥാനത്തിലുള്ള സഹകരണം മാത്രമാണെന്നും ആര്യാടന്‍ തുറന്നടിച്ചു. പതാകയുടെ നിറം തങ്ങളുടേത് ത്രിവര്‍ണ്ണവും ലീഗിന്റേത് പച്ചയുമാണെന്ന് ആര്യാടന്‍ ഓര്‍മിപ്പിച്ചു. ലീഗ് മുന്നണി വിടുമെന്നതടക്കമുള്ള കടുത്ത നിലപാട് എടുക്കുമോ എന്നുള്ള വിവരം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതുകൊണ്ടൊന്നും മുന്നണി തകരുമെന്ന് തോന്നുന്നില്ലെന്നും ആര്യാടന്‍ പ്രതികരിച്ചു

ഇതില്‍ നിന്ന് ആര്യാടനും മുരളിയുമടക്കമുള്ള കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കള്‍ മുസ്ലീം ലീഗുമായി തങ്ങള്‍ തല്‍ക്കാലം അനുരഞ്ജനത്തിനില്ല എന്ന സൂചനയാണ് നല്‍കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top