മുട്ട ബജി
മുട്ട പുഴുങ്ങിയത് – അഞ്ച്
കായപ്പൊടി – അര ടീസ്പൂണ്‍
മുളുകുപൊടി – ഒരു ടീസ്പൂണ്‍
കടലപ്പൊടി – അരക്കപ്പ്
മൈദപ്പൊടി – കാല്‍കപ്പ്
ഉപ്പ്, വെളിച്ചെണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം
അല്പം മൈദപ്പൊടി ഒരു പരന്നപാത്രത്തില്‍ എടുത്തു വെക്കുക. അല്പം വെള്ളത്തില്‍ ബാക്കിയുള്ള മൈദമാവും കടലമാവും മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കലക്കുക. തൊലികളഞ്ഞ മുട്ട പകുതിയാക്കിയത് മൈദപ്പൊടിയില്‍ ഉരുട്ടിയെടുത്ത് കലക്കിവെച്ച മാവില്മുക്കി ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




