മുജാഹിദ് നേതാവ് വഞ്ചിച്ചതായി അധ്യാപിക

 

മലപ്പുറം : കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജില്ലാ സക്രട്ടറി ഒ അഹമ്മദ്കുട്ടി വിവാഹം കഴിച്ച് വഞ്ചിച്ചതായി ആരോപണം. അധ്യാപികകൂടിയായ വള്ളുവങ്ങാട് നോര്‍ത്തിലെ പൊറ്റേമ്മല്‍ ജമീല മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കെഎന്‍എം പ്രസ്ഥാനത്തിന്റെ അനുഭാവിയായ താന്‍ മുഡാഹിദ് നേതാവ് എന്ന നിലയിലാണ് അഹമ്മദ്കുട്ടിയെ വിവാഹം കഴിച്ചതെന്നും എന്നാല്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭചിദ്ദ്രത്തിന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്ന തന്നെ കുട്ടിയായ ശേഷം തിരിഞ്ഞുനോക്കിയില്ലെന്നും ജമീല ആരോപി്ച്ചു.
ഇതിന് പുറമെ സ്‌കൂളില്‍ പോകുന്ന വഴിയില്‍ തടഞ്ഞു നിര്‍ത്തിയും ഫോണിലൂടെയുമുള്ള ഭീഷണിപ്പെടുത്തല്‍ തുടരുകയാണ്. ഇതിനിടെ ഇയാള്‍ മറ്റു പലരേയും വിവാഹം ചെയ്തതായും ജമീര പറഞ്ഞു.
അഹമ്മദ്കുട്ടിക്കെതിരെ സംഘടനയുടെ സംസ്ഥാനനേതാക്കള്‍ക്കു വരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ജമീല കുറ്റപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top