മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ കെ.എം മാണി: പിസി ജോര്‍ജ്ജ്

കൊച്ചി: കേരളമുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രി സ്ഥാനത്തേക്ക് വരുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

മന്ത്രിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണമെങ്കില്‍ ചീഫ് വിപ്പ് പദവി ഒഴിയാനും താന്‍ തയ്യാറാണെന്നും ജോര്‍ജ്ജ് പ്രതികരിച്ചു.

അതെസമയം യുഡിഎഫില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാവുന്നതെയുള്ളുവെന്നും ജോര്‍ജ്ജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top