മിസ്ഡ് കോള്‍ പ്രണയ തട്ടിപ്പ് യുവാവ് പിടിയില്‍

നിലമ്പൂര്‍: മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. തൃശൂര്‍ മണലൂര്‍ പാലാരി സ്വദേശി കണ്ണംപറമ്പില്‍ ശിവരാമന്‍ എന്ന ശ്രീരാമ കൃഷ്ണന്‍(29)നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

നിലമ്പൂര്‍ അകമ്പാടം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളില്‍ നിന്ന് വീട്ടമ്മയുടെ ആറു പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും പോലീസ് കണ്ടെടുത്തു.

ഡയല്‍ ചെയ്യുന്ന നമ്പറില്‍ ഫോണെടുക്കുന്ന സ്ത്രീകളാണെന്ന് മനസിലായാല്‍ അവരുമായി സംസാരിച്ച് സൗഹൃദത്തിലാകും. പ്രണയത്തിലാകുന്ന ഇവരോട് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണവും ആഭരണങ്ങളും കൈക്കലാക്കുകയാണ് പതിവ്. പുറത്തേക്ക് വിളിച്ചുവരുത്തി തൃശൂര്‍ ജില്ലയില്‍ എവിടെയെങ്കിലും വെച്ചാണ് പണവും ആഭരണവും കൈമാറാറുള്ളത്. പിന്നീട് മുങ്ങുകയാണ് ഇയാളുടെ പതിവ്.

ഈ കേസില്‍ അഞ്ചുമാസത്തോളം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. അന്വേഷണത്തില്‍ നിരവധി സ്ത്രീകള്‍ ഈ തട്ടിപ്പിന് കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി വീട്ടമ്മമാര്‍ ഇരയായതായി കണ്ടെത്തി. എന്നാല്‍ ആരും തന്നെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

നിലമ്പൂര്‍ എസ്‌ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.

Share news
error: Content is protected !!
Scroll to Top