കൊച്ചി: മില്‍മയുടെ പാക്കിന് പുറത്ത് പൊടി കലക്കിയതെന്ന് രേഖപെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പൊടി കലക്കിയ പാല് പരിശുദ്ധമാണെന്നും പറഞ്ഞ് നല്‍കുന്നത് തെറ്റാണെന്നും ഇക്കാര്യം പാക്കറ്റിന് പുറത്ത് വ്യക്തമായി എഴുതണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ പാക്കറ്റില്‍ നിന്നും പ്യുര്‍ ആന്‍ഡ് ഫ്രഷ് എന്നെഴുതിയത് നീക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൊടി കലക്കിയ പാല് ശുദ്ധമാണെന്നപറഞ്ഞ് വില്‍ക്കുന്നത് ഭരണ ഘടനാ ലംഘനമണെന്നും ജസ്റ്റിസ് ഗിരിജരന്റെ ബഞ്ച് വ്യക്തമാക്കി.
ഇക്കാര്യത്തെ കുറിച്ച് മില്‍മക്ക് കോടതി വാക്കാലാണ് അനുമതി നല്‍കിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




