റിയാദ്: മാന്ത്രിക ശക്തി ലഭിക്കുമെന്ന അന്ധവിശ്വാസത്തില്‍ വീട്ടുവേലക്കാരി പത്തു വയസ്സുകരിയെ ബലി നല്‍കി. റിയാദ് സ്വദേശിയുടെ മകളെയാണ്
എത്യോപ്യക്കാരിയായ വീട്ടു ജോലിക്കാരി കഴുത്തറുത്ത് കൊന്നത്. ഇസ്‌റ എന്ന പത്തു വയസ്സുകാരിയെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ ഉറങ്ങി കിടക്കുമ്പോള്‍ തല ഇടിച്ച് തകര്‍ക്കുകയും പലതവണ കഴുത്തില്‍ വെട്ടുകയും ചെയ്യുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ പിതാവ് ഇസ്‌റയെകുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ ഉറങ്ങുകയാണെന്നായിരുന്നു വേലക്കാരി മറുപടി നല്‍കിയത്. തുടര്‍ന്ന് റൂമിലെത്തിയ പിതാവ് കണ്ടത് രക്തത്തില്‍ കുളിച്ച കുട്ടിയെയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തനിക്ക് മാന്ത്രിക ശക്തി ലഭിക്കാനാണ് താന്‍ പെണ്‍കുട്ടിയെ കൊലപെടുത്തിയതെന്ന് വേലക്കാരി പറഞ്ഞു. എന്നാല്‍ എത്ര ചോദ്യം ചെയ്തിട്ടും കൊലപാതകത്തെ പറ്റി മറ്റൊന്നും തന്നെ വേലക്കാരി പറഞ്ഞില്ല. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.




