മായാമോഹിനി നാളെ തിയേറ്ററിലെത്തുന്നു.

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മായാമോഹിനി ശനിയാഴ്ച തിയേറ്ററിലെത്തും. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോന്റെ ഭാര്യയായാണ് ദിലീപ് വേഷമിടുന്നത്.
ആദ്യാവസാനം വരെ കോമഡി നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണ-സിബി കെ തോമസ് ടീമാണ്. വ്യത്യസ്തവും ശ്രദ്ധേയവുമായ ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മി റായും മൈഥിലിയുമാണ് ഈ ചിത്രത്തിലെ നായികമാര്‍.
അവധിക്കാലത്തെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ മായാമോഹിനിക്കാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Share news
error: Content is protected !!
Scroll to Top