മാധ്യമപ്രവര്‍ത്തകയെ ബസ്സിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം. ചെര്‍ത്തല കഞ്ഞിക്കുഴിയില്‍ വെച്ചാണ് സംഭവം. മാതൃഭൂമി ആലപ്പുഴ ലേഖികയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ബസ്സിലെ സഹയാത്രികരുടെ സഹായത്തോടെ ആല്പപുഴ എയ്ഡ് പോസ്റ്റില്‍ എത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫോട്ടോ കടപ്പാട്‌:ഇന്ത്യാവിഷന്‍

Share news
error: Content is protected !!
Scroll to Top