മലയാളിക്ക് ദുബൈയില്‍ കൊലക്കയര്‍

ദുബൈ : മലയാളി അക്കൗണ്ടിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ ഡ്രൈവര്‍ക്ക് വധശിക്ഷ. ദുബൈകോടതിയാണ് ശിക്ഷ വിധിച്ചത്. വേലൂര്‍ ചാരമംഗലം സി.കെ ശശികുമാറി(47)നെ ക്രൂരമായി കൊലപ്പെടുത്തിയതിന് തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനാണ് ശിക്ഷ ലഭിച്ചത്.

ശബളത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശികുമാര്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു നവാസ്.

ചുറ്റികകൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊല നടത്തിയത്. കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. ശശികുമാറിന്റെ താമസ സ്ഥലത്തെ സിസിടിവി യില്‍ പതിഞ്ഞ രംഗങ്ങളില്‍ നിന്നാണ് ് നവാസിനെതിരെയുള്ള തെളിവുകള്‍ ലഭിച്ചത്.

കോടതിയില്‍ ഹാജരാക്കിയ നവാസ് കുറ്റം നിഷേധിക്കുകയും സ്വരക്ഷയ്ക്കായാണ് കൊലനടത്തിയതെന്നും വാദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വന്ന വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ നവാസിന് അപ്പീല്‍ പോകാം.

 

Share news
error: Content is protected !!
Scroll to Top