മലയാളസര്‍വകലാശാല പഠന പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പഠന പ്രവര്‍ത്തനങ്ങളുടെ ആരംഭവും ലൈബ്രറി ഉദ്ഘാടനവും നാളെ (ഓഗസ്റ്റ് 17) രാവിലെ 11.30 ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനാവും.

ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി., സി. മമ്മൂട്ടി എം.എല്‍.എ. എം.റ്റി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, സി. രാധാകൃഷ്ണന്‍, വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഓഗസ്റ്റ് 26 ന് ക്ലാസ് ആരംഭിക്കും. 100 സീറ്റില്‍ 76 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ബാക്കി സീറ്റുകള്‍ സംവരണ വിഭാഗത്തില്‍ നിന്ന് നികത്തും. 6000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ഇവയുടെ ഇലക്‌ട്രോണിക് കാറ്റലോഗിങ് പൂര്‍ത്തിയായിട്ടുണ്ട്. ഉദ്ഘാടന ശേഷം അക്കാദമിക് കൗണ്‍സിലിന്റെയും പഠനബോര്‍ഡുകളുടെയും യോഗം ചേര്‍ന്ന് ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തും.

 

Share news
error: Content is protected !!
Scroll to Top