മലപ്പുറം ഗവ കോളെജ് ഡിഗ്രി പ്രവേശനം തിങ്കളാഴ്ച

മലപ്പുറം : മലപ്പുറം ഗവ. കോളെജില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സില്‍ അറബിക്, ഉറുദു, മലയാളം, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കോഴ്‌സുകളില്‍ ഭിന്നശേഷിയുള്ളവര്‍, ഒ.ബി.സി മറ്റ് ഹിന്ദുക്കള്‍, മുന്നാക്കക്കാരില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍, എസ്.ഐ.യു.സി, എല്‍.സി, ഒ.ബി.സി ക്രിസ്റ്റ്യന്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച ജൂലൈ 15ന് രാവിലെ 10ന് കോളെജില്‍ നടക്കും. യൂനിവേഴ്‌സിറ്റി ലിസ്റ്റിലുള്‍പ്പെട്ടവര്‍ അസ്സല്‍ രേഖകളുമായി എത്തണം.
അറബി, ഉറുദു കോഴ്‌സിന് പട്ടികജാതി – വര്‍ഗം, ഒ.ബി.സി, മറ്റു ഹിന്ദുക്കള്‍, ഈഴവ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാറ്റിവെച്ച സീറ്റിലേക്കുള്ള കൂടിക്കാഴ്ചയും 15ന് നടക്കും. ഒന്നാം വര്‍ഷ ഫിസിക്‌സ്, കെമിസ്ട്രി, മലയാളം വിഷയങ്ങളില്‍ പട്ടികജാതി – വര്‍ഗം വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ചാന്‍സ് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ജൂലൈ 16ന് രാവലെ 10ന് എത്തണം.

കെമിസ്ട്രി കോഴ്‌സിന് ഓപണ്‍ മെറിറ്റില്‍ രണ്ടാം ചാന്‍സ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളും 16ന് രാവിലെ 10ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top