മത്സരഫലങ്ങള്‍ എസ്.എം.എസ് വഴിയും

മലപ്പുറം:വേദികളില്‍ കലോത്സവ വിവരങ്ങള്‍ എസ്.എം.എസ് വഴിയും ലഭിക്കും. കലോത്സവ വേദികളിലും പരിസരങ്ങളിലും ഏറ്റവും പുതിയ വിശേഷങ്ങളും മത്സരഫലങ്ങളും അറിയുന്നതിന് വൈഫൈ സൗകര്യവും എസ്.എം.എസ് സൗകര്യം നിലവില്‍ വന്നു.

കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ എന്നിവയില്‍ വൈഫൈ എനേബ്ള്‍ ചെയ്ത് schoolkalolsavam.in ല്‍ ബ്രൗസ് ചെയ്താല്‍ എല്ലാ വിവരങ്ങളും തത്സമയം ലഭിക്കും. മൊബൈല്‍ ഫോണിലൂടെ മത്സരഫലം അറിയുന്നതിന് <@kalolsavam> space < മത്സര ഇനത്തിന്റെ കോഡ്> എന്നിങ്ങനെ 9266592665 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ മത്സരത്തിന്റെ വിശദാംശങ്ങളും ഫലവും ലഭ്യമാവുമെന്ന് മീഡിയ കമ്മിറ്റി കണ്‍വീനര്‍ പ്രകാശ് തുണ്ടത്തില്‍ അറിയിച്ചു.

 


Share news
error: Content is protected !!
Scroll to Top