സ്ത്രീ പീഡനങ്ങള്‍ക്ക് ലൈംഗിക ഉദാരതയും കാരണമാകുന്നു : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

ഫൈസാബാദ് : ലൈംഗിക ഉദാരതയുടെ പ്രത്യാഘാദങ്ങളും സ്ത്രീ പീഡന സംഭവങ്ങളില്‍ ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ പുരുഷന്‍മാര്‍ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഇടപഴകലുകളിലും സ്രഷ്ടാവ് തന്നെ നിര്‍ണയിച്ചിട്ടുള്ള അതിരുകളുണ്ട് അത് ലംഘിക്കാന്‍ മനുഷ്യര്‍ തുനിയുമ്പോള്‍ അതിന്റെ ദുരിതങ്ങള്‍ സമൂഹം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്നും ചെറുശ്ശേരി ചൂണ്ടിക്കാട്ടി.
നേരത്തെ ചില ഹൈന്ദവ ആത്മീയ ആചാര്യന്‍മാരും ആര്‍എസ്എസ് മേധാവിയും നമാനമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top