മഅദനിയുടെ ജാമ്യ കാലാവധി ഒരുമാസത്തേക്ക് നീട്ടി.

11-madani-bangalore-blastബംഗ്ലൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍നാസര്‍ മഅദനിയുടെ ജാമ്യകാലാവധി ഒരുമാസത്തേക്കു കൂടി നീട്ടി സുപ്രീംകോടതി ഉത്തരവ്. ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

മഅദനിക്ക് സൗഖ്യം ആശുപത്രിയില്‍ ചികിത്സ തുടരാമെന്നും വിഐപികള്‍ മഅദനിയെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

മഅദ്‌നിക്ക് ജാമ്യം നീട്ടിനല്‍കരുതെന്ന് കര്‍ണാടകം കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യത്തില്‍ തുടര്‍ന്നാല്‍ മഅദനി സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇന്നലെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക ആരോപിച്ചിരുന്നു. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Share news
error: Content is protected !!
Scroll to Top