വെന്നിയൂര്‍:: സ്വന്തം ഗ്രാമത്തിലെ വയലും പുഴയും കൈവിട്ടു പോകാതിരിക്കാന്‍ കക്കാട് കരുമ്പില്‍ തെക്കും പറമ്പില്‍ ഇംറാന്‍ എന്ന യുവാവ് പോരാട്ടത്തിലാണ്. ്. തിരൂരങ്ങാടി പഞ്ചായത്തിലെ എല്ലാ വയലുകളിലുമുള്ള തരം മാറ്റലിനെതിരെയും ഇംറാന്റെ ശബ്ദമുയര്‍ന്നി്ട്ടുണ്ട്. വിവരാവകാശ അപേക്ഷകളുമായി സര്‍ക്കാര്‍ വകുപ്പുകളെ സമീപിച്ച് കൃത്യമായ വിവരം ശേഖരിച്ചാണ് ഇയാള്‍ ഇത്തരം അനീതിക്കെതിരെ പോരാട്ടത്തിനിറങ്ങാറ്. ഭൂമാഫിയുയുടെ കണ്ണിലെ കരടായ ഈ യുവാവിന് പലപ്പോഴും രാഷ്്ട്രീയപാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളുമായും കൊമ്പ്‌കോര്‍ക്കേണ്ടി വന്നിട്ടുണ്ട്.
കലക്ടറുടെ പരാതി പരിഹാര സെല്ലിലും സ്ഥിരസാനിധ്യമാണ്് ഇംറാന്‍
തിരൂരങ്ങാടി പഞ്ചായത്തില്‍ പുര പദ്ധതിക്കു വേണ്ടി നവരക്കായി പാടം മണ്ണിട്ടു നികത്താന്‍ ശ്രമം നടന്നപ്പോള്‍ ആദ്യമായി പരാതി നല്‍കിയത് ഇംറാനാണ്. പഞ്ചായത്തില്‍ പാടം നികത്തുന്നവര്‍ക്കെതിരെ നടപടി വരാത്തതിന്റെ പേരില്‍ താലൂക്ക് ഓഫീസിനു മുമ്പില്‍ ഇയാള്‍ നടത്തിയ ഒറ്റയാള്‍ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
ഭൂമി ലഭിച്ചിട്ടും വര്‍ഷങ്ങളായി കെട്ടിടം പണി മുടങ്ങിയിരുന്ന കക്കാട് ജി എം യു പി സ്‌കൂളിന്റെ പണി പുനരാരംഭിച്ചത് ഇംറാന്റെ വിവരാവാകാശ ഇടപെടലിലൂടെയാണ്. പ്രദേശത്ത് നാട്ടുകാര്‍ രൂപീകരിച്ച കടലുണ്ടി പുഴ സംരക്ഷണ സമിതിയിലംഗമായ കൂലിപണിക്കാരനായ ഈ യുവാവ് എല്ലാതരം മാഫിയക്കെതിരെയും തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്.




