ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.

പരപ്പനങ്ങാടി : ചെട്ടിപ്പടി കുപ്പിവളവിനടുത്ത് വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. കുപ്പിവളവ് സ്വദേശി കാവില്‍തൊടി അബ്ദുള്ള(84) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെ പള്ളിയിലേക്ക് പോവുകയായിരുന്ന ഇദേഹത്തെ ചേളാരിഭാഗത്തു നിന്നുവന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ എകെജി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഭാര്യ: പാത്തുമ്മ, മക്കള്‍ : നൗഷാദ് (കുവൈത്ത്),റഷീദ് (ബഹറിന്‍),ആയിഷ

Share news
error: Content is protected !!
Scroll to Top