ബസ് കത്തി മലയാളി മരിച്ചു.

അബുദാബി : അബുദാബി ദുബായിഹൈവേയിലെ അല്‍ സലാമയില്‍ ഓടിക്കൊണ്ടിരുന്നബസ്സിന് തീ പിടിച്ച മലയാളി ഡ്രൈവര്‍ വെന്തുമരിച്ചു. കണ്ണൂര്‍ സ്വദേശി കാറോത്ത് അഷറഫ്(48) ആണ്് മരിച്ചത്.

മിനിബസ് കത്തിക്കൊണ്ട് റോഡിലൂടെ വരുന്നത്കണ്ട ഒരാള്‍ ഉടന്‍തന്നെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച്് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തിര സഹായസേന സംഭവസ്ഥലത്തെത്തിയെങ്കിലും അഷറഫിന്റെ കത്തിക്കരിഞ്ഞ മൃതദേഹം മാത്രമാണ് ലഭിച്ചത്.

അഷറഫ് തന്റെ കമ്പനിയിലെ ജോലിക്കാരെ ഇറക്കിയ ശേഷം ദുബായിലേക്ക് തിരിച്ചുപോവുകയായിരുന്നു. അപകടം നടക്കുമ്പോള്‍ അഷറഫ് മാത്രമാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

നാല് വര്‍ഷമായി ദുബായിലെ ഒരു അഡ്വര്‍ട്ടൈസിങ് കമ്പനിയില്‍ ഡ്രൈവറായിരുന്നും അഷറഫ്. ഭാര്യയും നാല് കുട്ടികളുമുണ്ട് അഷറഫിന്.

യുഎയിലെ കടുത്തചൂടില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടിവരികയാണിപ്പോള്‍.

Share news
error: Content is protected !!
Scroll to Top