‘ബര്‍ഫിയില്‍’ അടൂരിന്റെ ‘മതിലുകളി’ലെ രംഗങ്ങള്‍

ബോളിവുഡില്‍ വിജയത്തിന്റെ അലകള്‍ തീര്‍ക്കുന്ന രണ്‍ബീര്‍കപൂര്‍ചിത്രം ബര്‍ഫിയിലെ പല രംഗങ്ങളും ഈച്ചക്കോപ്പിയെന്ന് ആക്ഷേപം. ഏറെ പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ അടൂര്‍ ഗോപാലകൃഷണന്റെ മതിലുകളുടെയും 2002 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ റൊമാന്റിക് ചിത്രം ‘ലവോഴ്‌സ് കണ്‍സേര്‍ട്ടി’ലെയും നിരവധി രംഗങ്ങള്‍ അതേപടി പകര്‍ത്തുകയും ആശയങ്ങള്‍ ചെറിയ മിനുക്കുകള്‍ വരുത്തി ദൃശ്യവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു.

മതിലുകളില്‍ എന്ന ചിത്രത്തില്‍ ഇരു ജയിലുകളിലും കഴിയുന്ന ബഷീറും നാരായണിയും മതിലുകള്‍ക്കപ്പുറവും ഇപ്പുറവും നിന്ന് സാനിദ്ധ്യമറിയിച്ചത് കല്ലുകള്‍ ഉപയോഗിച്ചായിരുന്നു. ഈ ആശയം സമാനമായ് ബര്‍ഫിയിലും ഉപയോഗിച്ചിരിക്കുന്നു. ലവോഴ്‌സ് കണ്‍സോട്ടിലെ സീനുകളടക്കം യാതൊരു വ്യത്യാസവുമില്ലാതെയാണ് ബര്‍ഫി പകര്‍ത്തിയിരിക്കുന്നത്.

പക്ഷേ ഇതൊന്നും ഈ ചിത്രത്തിന്റെ വിജയത്തെ ബാധിച്ചിട്ടില്ല. ഏറെ സാമ്പത്തിക വിജയവും നിരൂപക പ്രശംസയും ബര്‍ഫിനേടിക്കഴിഞ്ഞു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ എന്‍ട്രിയും ബര്‍ഫി കരസ്ഥമാക്കികഴിഞ്ഞു.

അനുരാഗ് ബസു സംവിധാനം ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ഇല്ല്യാന ഡിക്രൂസുമാണ് നായികമാര്‍. മുപ്പതുകോടിയാണ് ചിത്രത്തിന്റെ നിര്‍മാണചിലവ.്

Share news
error: Content is protected !!
Scroll to Top