ബംഗ്ലാദേശില്‍ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു. ചിറ്റഗോംഗ് മേയര്‍ മുഹയുദീന്‍ ചൗധരിയുടെ ഓര്‍മ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. നഗരത്തിലെ പത്തിടങ്ങളിലായാണ് ചടങ്ങുകള്‍ നടന്നത്. ഇതില്‍ റിമ കമ്മ്യൂണിറ്റി സെന്ററിലാണ് ദുരന്തമുണ്ടാത്.

അവാമി ലീഗ് നേതാവ് എ.ബി.എം മൊഹിയുദ്ദീന്‍ ചൗധരിയുടെ(73)കബറടക്കച്ചടങ്ങിനോട് അനുബന്ധിച്ച് റിമാ കമ്യൂണിറ്റി സെന്ററില്‍ നടത്തിയ ഭക്ഷണ വിതരണമാണു ദുരന്തത്തില്‍ കലാശിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top