തിരൂരില്‍ സബ്ക്ക ഹോട്ടല്‍ അടിച്ചു തകര്‍ത്തു

തിരൂര്‍: ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ സബ്ക്ക ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഗുജറാത്തിലും ഹിമാചല്‍ പ്‌ദേശിലും ബിജെപി അധികാരത്തിലേറിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു പ്രകടനം. ഹോട്ടലിന് സമീപത്ത് വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതിനെ ജീവനക്കാര്‍ തടയുകയായിരുന്നു. ഇത് അവഗണിച്ച് ബിജെപി അനുഭാവികള്‍ പടക്കത്തിന് തീ കൊളുത്തുകയും കൊടി കെട്ടിയ വടി
ഉപയോഗിച്ച് ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top