ഫ്രാന്‍സില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 6 മരണം.

വെഗ്രോന്‍ ഗോര്‍ഗ് : ഫ്രാന്‍സില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറുപേര്‍ മരിച്ചു. തെക്കു കിഴക്കന്‍ ഫ്രാന്‍സിലെ മലനിരകളില്‍ പരിശോധന പറക്കലിനിടയിലാണ് യൂറോ കോപ്റ്റര്‍ വിമാനകമ്പനിയുടെ ഹെലികോപ്റ്രര്‍ അപകടത്തില്‍പ്പെട്ടത്.

പൈലറ്റുമാരും എഞ്ചിനിയര്‍മാരും മറ്റ് ഉദ്യാഗസ്ഥരുമായിരുന്നു ഹെലികോപ്പറില്‍ ഉണ്ടായിരുന്നത്. ഗോര്‍ഗ് നദിക്കരയിലൂടെ താഴ്ന്നു പരക്കവെ വൈദ്യുതി ലൈനില്‍ കോപ്റ്റര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധിതൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top