ദില്ലി : മുസ്ലീം മത വിശ്വാസികള്‍ ഫോട്ടേയെടുക്കുന്നത് അനിസ്ലാമികവും പാപവുമാണെന്ന് മതപഠന കേന്ദ്രമായ ദാറുല്‍ ഉലും ഫത്വ പുറപ്പെടുവിച്ചു. വിശ്വാസികള്‍ ഐഡന്റിറ്റി കാര്‍ഡിനോ, പാസ്പോര്‍ട്ടിനോ വേണ്ടിയല്ലാതെ ഒരു കാരണവശാലും മറ്റുതരത്തിലുള്ള ഫോട്ടോകളൊന്നും എടുക്കരുതെന്ന് ദാറുല്‍ ഉലും വൈസ്ചാന്‍സലര്‍ മുഫ്തി അബ്ദുള്‍ കാസിം നൊമാനി മൊഹ്താമിം വ്യക്തമാക്കി. എന്നാല്‍ പുണ്യ സ്ഥലമായ സൗദി അറേബ്യയിലെ മെക്കയില്‍ പോലും ഫോട്ടോ ഗ്രാഫി അനുവദനീയമാണല്ലോ എന്ന ചോദ്യത്തിന് അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതാന്‍ കഴിയില്ലെന്ന മറുപടിയാണ് നൊമാനി നല്‍കിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



