Section

malabari-logo-mobile

ദേശീയഗാന വിവാദം; ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി

HIGHLIGHTS : തിരു: ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം വികലമായി

തിരു: ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം വികലമായി ആലപിച്ച സംഭവത്തില്‍ ഉപരഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി. ഉപരാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തിലുള്ള അവതാരകന്‍ ജി എസ് പ്രദീപിന്റെ പ്രസംഗത്തെ കുറിച്ചും ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഉപരാഷ്ട്രപതി ഒരു വിഡ്ഢി ദിനത്തിലാണ് ജനിച്ചതെന്നും എന്നാല്‍ അദ്ദേഹം ഒരു ബുദ്ധിമാനാണെന്നും ജി എസ് പ്രദീപന്‍ ആവര്‍ത്തിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി പൊതു ഭരണ വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള ഓഫീസര്‍ അശോക് ദിവാനാണ് ചടങ്ങ് വികലമായതിനെ കുറിച്ച് സര്‍ക്കാരിനോട് വാക്കാല്‍ വിശദീകരണം തേടിയിരിക്കുന്നത്. ഇതേ കുറിച്ച് ഉപ രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും രേഖാമൂലം വിശദീകരണം ആവശ്യപെട്ടേക്കും. ജില്ലാ കലക്ടര്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉന്നത പോലീസ് ഉദേ്യാഗസ്ഥന്‍ എന്നിവരും വിശദീകരണം നല്‍കേണ്ടി വരും.

കേരള സന്ദര്‍ശനത്തിനിടെ ചൊവ്വാഴ്ച വൈകീട്ട് കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!