പ്രഭുദേവയ്ക്ക് ഒരു ചുക്കും അറിയില്ല;ശ്രുതി ഹാസന്‍

പ്രഭൂദേവയ്ക്ക് സംവിധാനത്തെ കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് ബോളിവുഡിലെ സൂപ്പര്‍ നായിക ശ്രുതിഹാസന്‍. പ്രഭു ദേവ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ രാമയ്യാ വസ്താവയ്യില്‍ ശ്രുതിഹാസനായിരുന്നു നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ശ്രുതിയും പ്രഭുദേവയും തമ്മില്‍ പിണങ്ങിയത്. ഇതെതുടര്‍ന്ന് ശ്രുതി ട്വിറ്ററില്‍ പ്രഭുദേവയ്ക്ക് അഭിനയത്തിന്റെ എബിസിഡി അറിയില്ലെന്ന് എഴുതി.

കൂടാതെ ഡാന്‍സ് നടത്തിയാല്‍ അത് സിനിമയാകില്ലെന്നും ശ്രുതി പ്രഭു ദേവയെ ആക്ഷേപിച്ചു. എന്നാല്‍ സിനിമ കാണ്ടാല്‍ തന്റെ കഴിവു മനസിലാകുമെന്ന് പ്രഭുദേവ വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ ചിത്രം റിലീസായി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ തിയേറ്ററില്‍ നിന്നും പുറത്തായി. കൂടാതെ ബോളിവുഡില്‍ ഈവര്‍ഷ മിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രം ഇട പിടിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top