പ്രധാനമന്ത്രിയെ കളിയാക്കിയ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്

കൊല്‍ക്കത്തയില്‍ സിഎന്‍എന്‍- ഐബിഎന്‍ന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പരിഹാസ രൂപേണ അനുകരിച്ച മുന്‍ കേന്ദ്രമന്ത്രി മമതക്കെതിരെ കോണ്‍ഗ്രസ് നിയമനടപടിക്കൊരുങ്ങുന്നു.

യുപിഎ യോഗങ്ങളില്‍ മന്‍മോഹന്‍സിങ് കാമ്പില്ലാതെ സംസാരിക്കുന്ന രീതിയും ലോകസഭാ അംഗമല്ലെന്ന് പ്രധാനമന്ത്രി ജനപിന്തുണയില്ലാത്തതും അടുത്തറിയാത്തതുമായ നേതാവാണെന്ന് മമത പരിഹസിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

ഇതിനുപുറമെ അടുത്ത അസംബ്ലിതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top