പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് യുവാവ് 4 പേരെ വെടിവെച്ചു കൊന്നു.

ദില്ലി : പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് ഒരു കുടുംബത്തിലെ 4 പേരെ വെടിവെച്ചു കൊന്നു. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദില്ലിയിലെ സ്വരൂപ് നഗറിലാണ് ദാരുണമായ ഈ കൊലപാതകം നടന്നത്. ഈ കുടുംബത്തിലെ 2 പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നെത്തിയ യുവാവാണ് ഇവരെ വെടിവെച്ചത്. ഇതില്‍ ഒരു പെണ്‍കുട്ടിയോട് ഇയാള്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആദ്യ നിഗമനം.

Share news
error: Content is protected !!
Scroll to Top