പോലീസ് മര്‍ദ്ദിച്ചെന്ന് ബണ്ടി

തിരു : പോലീസ് പിടിയിലായ ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ അടുത്തമാസം 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാവിലെ ഒമ്പതുമണിക്ക് ബണ്ടിയെ പോലീസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് തന്നെ മര്‍ദ്ദിച്ചതായി ബണ്ടി മജിസ്‌ട്രേറ്റിനു മുമ്പില്‍ പരാതി പറഞ്ഞകു. തുടര്‍ന്ന് ബണ്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

പുനെയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ബണ്ടി മഹാരാഷ്ട്രാ പോലീസിന്റെ പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ബണ്ടിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷസമര്‍പ്പിക്കും.

തിങ്കളാഴ്ച രാവിലെയാണ് മഹാരാഷ്ട്രാ പോലീസ് അതീവ സുരക്ഷയോടെ ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് എയര്‍ഇന്ത്യയുടെ മുംബൈ- തിരുവനന്തപുരം വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിച്ചത്. വന്‍ സുരക്ഷയാണ് ഈ ഹൈടക്ക് കള്ളന്റെ വരവിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. മാധ്യമപ്പടയും വന്‍ ജനക്കൂട്ടവും ബണ്ടിയെ കാണാന്‍ വിമാനത്താവളത്തിന്റെ പുറത്ത് തടിച്ചു കൂടിയിരുന്നു.

ഡല്‍ഹി സ്വദേശിയായ ബണ്ടീച്ചോര്‍ എന്ന ദേവീന്ദ്ര സിങ്ങിന് ഒറ്റയ്ക്കാണ് തന്റെ എല്ലാ മോഷണങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നത്.

Share news
error: Content is protected !!
Scroll to Top