പൂജാരി 33കാരിയെ ബലാത്സംഗം ചെയ്തശേഷം വിറ്റു.

ഭോപാല്‍: ക്ഷേത്രപൂജാരിയും കൂട്ടാളിയും ചേര്‍ന്ന് മുപ്പത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു്. പിന്നീട് ഈ യുവതിയെ മൂന്ന് സഹോദരങ്ങള്‍ക്ക് 40,000 രൂപയ്ക്ക് വിറ്റു. വാങ്ങിയ സഹോദരങ്ങളും യുവതിയെ ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ഛാതാര്‍പുര്‍ ജില്ലയിലെ കാവര്‍ ഗ്രാമത്തില്‍നിന്ന് ജനുവരി 17 മുതല്‍ കാണാതായ യുവതിയെയും അഞ്ചു വയസ്സുള്ള കുട്ടിയെയും തിങ്കളാഴ്ച സഹോദരന്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്.

യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത ക്ഷേത്ര പൂജാരി ബാലപ്രസാദ് ശുക്ല ജനുവരി മുപ്പതിനാണ് സഹോദരങ്ങള്‍ക്ക് വിറ്റത്. യുവതിയെ ഇവര്‍ പൂട്ടിയിട്ടശേഷം ബലാത്സംഗംചെയ്തു. അഞ്ചുപ്രതികളും ഇപ്പോള്‍ ഒളിവിലാണ്.

 

Share news
error: Content is protected !!
Scroll to Top