പശ്ചിമ ബംഗാളില്‍ 9 തീര്‍ത്ഥാടകര്‍ മരിച്ചു

ബാലസേര്‍ : പശ്ചിമ ബംഗാളില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ട്രക്കിടിച്ച് 9 പേര്‍ മരിച്ചു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

കിഴക്കന്‍ മിഡ്‌നാപൂരിലെ പുരുസ്താംപൂര്‍ മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ്സ് നിര്‍ത്തി അതില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
സംഭവം നടന്നയുടന്‍ ട്രക്ക് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top