HIGHLIGHTS : കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പച്ച കേസില്‍ മൂന്ന് പേര് കുറ്റക്കാരാണെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോ...
കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പച്ച കേസില്‍ മൂന്ന് പേര് കുറ്റക്കാരാണെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി . പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ് ദാസ് വെറുതെ വിടുകയും കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കുകയും ചെയ്യും. പതിനൊന്നാം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍,നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മത്തേല അഞ്ചപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പറവൂര്‍ പീഡനം സംബന്ധിച്ചുള്ള എല്ലാ കേസുകളിലും പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ തന്നെയാണ് ഒന്നാം പ്രതി. സുധീറിനെ 10 കേസുകളിലായി 91 വര്‍ഷം കഠിനതടവിന ് കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൂടാതെ കേസിലെ രണ്ടാം പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ രണ്ട് കേസുകളിലായി 10 വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
2009 മെയ് മുതല്‍ 2011 ജനുവരി വരെ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് തന്നെ ആദ്യമായി ഒരാള്‍ക്ക് വിറ്റതെന്ന് കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് പല ഹോട്ടലുകളിലും ആശുപത്രി, റിസോര്‍ട്ട് എന്നിവിടങ്ങളില്‍ എത്തിക്കുകയും പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.