പരീക്ഷാ ഭവനില്‍ പാമ്പ്

തേഞ്ഞിപ്പലം: ഗവേഷണ വിദ്യാര്‍ത്ഥിനിയെ പാമ്പുകടിച്ചതിന്റെ ചൂടും പുകയും അടങ്ങുന്നതിന് മുമ്പെ നൂറുകണക്കിന് ജീവനക്കാരും ജോലിചെയ്യുന്ന പരീക്ഷാ ഭവിനിലും പാമ്പ്.

ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് പരീക്ഷാ ഭവനില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങുകയായിരുന്നു. പിന്നീട് എഞ്ചിനിയറിംഗ് വിഭാഗത്തിലെ ചില ജീവനക്കാരാണ് പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്.

നേരത്തെ ഹോസ്റ്റല്‍ പരിസരത്ത് ഭരണവിഭാഗം ഓഫീസിലും പാമ്പിനെ കണ്ടിട്ടുണ്ട്.

വിസിയുടെ ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായ് ക്യാമ്പസിനകത്തെ അടിക്കാടുകള്‍ വ്യാപകമായ് വെട്ടിമാറ്റപ്പെട്ടതാണ് പാമ്പുകള്‍ ഇത്തരത്തില്‍ ആള്‍താമസമുള്ളിടത്തേക്ക് വരാന്‍ ഇടയായിരിക്കുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top