പരിക്കുപറ്റ റെയില്‍വേ ട്രാക്കില്‍ കണ്ട അജ്ഞാതനെ ആശുപത്രിയിലാക്കി

പരപ്പനങ്ങാടി: റെയില്‍വേട്രാക്കില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന വൃദ്ധനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് 60 വയസ്സ് തോന്നിക്കുന്ന വൃദ്ധനെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ നിലയില്‍ റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത്.

ഫഌറ്റ് ഫോമിലേക്ക് നാട്ടുകാര്‍ എടുത്തുകിടത്തിയ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകാതിരുനത് വാക്കേറ്റത്തിനിടയാക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇയാളെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top